ഫൈനലിന് മുമ്പ്് തന്റെ തലയറുത്ത് അട്ടഹസിച്ച ബംഗ്ലാദേശിനെ ഫൈനലില്‍ കഥ കഴിച്ചത് ക്യാപ്റ്റന്‍ ധോണി

single-img
7 March 2016

Indian crikcet captain Mahendra Singh Dhoni plays a shot during the Asia Cup T20 cricket tournament final match between Bangladesh and India at the Sher-e-Bangla National Cricket Stadium in Dhaka on March 6, 2016. / AFP / MUNIR UZ ZAMAN (Photo credit should read MUNIR UZ ZAMAN/AFP/Getty Images)

ഫൈനലിന് മുമ്പ്് തന്റെ തലയറുത്ത് അട്ടഹസിച്ച ബംഗ്ലാദേശിന്റെ കഥ ഒടുവില്‍ തീര്‍ത്തത് ക്യാപ്റ്റന്‍ ധോണിതന്നെ. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ തലയറുത്ത് അട്ടഹസിക്കുന്ന ബംഗ്ലാദേശ് ബൗളര്‍ ടസ്‌കിന്‍ അഹമ്മദിന്റെ പോസ്റ്റര്‍ നിര്‍മ്മിച്ച ആരാധകര്‍ക്ക് ഇതിനപ്പുറം നല്ല മറുപടി ഇന്ത്യയ്ക്ക് കൊടുക്കാനുമില്ല.

പോസ്റ്ററിന്റെ കാര്യം കളിക്ക് മുമ്പ് ടീം ഡയറക്ടര്‍ രവിശാസ്ത്രിയോട് സൂചിപ്പിച്ചിരുന്നു. കളിക്കളത്തില്‍ കാണാമെന്‌നായിരുന്നു ശാസ്ത്രി അതിനു മറുപടി പറഞ്ഞത്. പോസ്റ്ററില്‍ തലയെടുത്ത് അലറിയ ടസ്‌കിന്റെ പതിമൂന്നാമത്തെ ഓവറിലെ നാലാം പന്തില്‍ ശീഖര്‍ ധവാന്‍ പുറത്താവുമ്പോള്‍ റെയ്നയോ യുവരാജോ ക്രീസിലിറങ്ങുമെന്നാണ് ഏവരും കരുതി. പക്ഷേ ഏവരെയും അത്ഭുതപ്പെടുത്തി ധോണിയാണ് ക്രീസിലെത്തിയത്. അപ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 14 പന്തില്‍ 22 റണ്‍സായിരുന്നു.

നേരിട്ട ആദ്യ പന്തില്‍ ധോണി സിക്സറിനായാണ് ശ്രമിച്ചതെങ്കിലും രണ്ടു റണ്‍സേ ലഭിച്ചുള്ളു. അടുത്ത പന്തില്‍ സിംഗിളെടുത്ത് ധോണി സ്ട്രൈക്ക് കാത്തു. അതിനുശേഷം പന്തെറിയാനെത്തിയ അല്‍ അമിന്‍ ആയിരുന്നു യഥാര്‍ത്ഥത്തില്‍ ധോണിയുടെ പ്രതികാരത്തിന് ഇരയായത്. ആദ്യ പന്ത് തന്നെ 2011ലെ ലോകകപ്പ് ഫൈനലിലെ പ്രശസ്തമായ ആ സിക്സറിനെ ഓര്‍മിപ്പിച്ച് മിഡ് വിക്കറ്റിന് മുകളിലൂടെ ഗ്യാലറിയിലെത്തിയതോടെ ബംഗ്ലാദേശ് ആരാധകര്‍ മൂകരായി.

അടുത്ത പന്തില്‍ സിംഗിളെടുത്ത് ധോണി സ്ട്രൈക്ക് കൊഹ്ലിക്ക് കൈമാറി. മൂന്ന് റണ്‍സ് നേടിയ ആ പന്ത് കഴിഞ്ഞപ്പോള്‍ വീണ്ടും സ്‌ട്രൈക്ക് ധോണിക്ക്. നാലാം പന്ത് കവറിന് മുകളിലൂടെ ധോണി ബൗണ്ടറി കടത്തി. അടുത്ത പന്ത് ഫുള്‍ ടോസായിരുന്നു. കണ്ണടച്ചു തുറക്കുന്ന രേംകൊണ്ട് പന്ത് ഗ്യാലറിയെ ചുംബിച്ചു.