സാധ്വി പ്രാച്ചിയെയും ബിജെപി എംപി യോഗി ആദിത്യനാഥിനെയും ബിജെപിയില്‍ നിന്നു പുറത്താക്കി ജയിലിലടക്കണമെന്ന് അനുപം ഖേര്‍

single-img
7 March 2016

anupamaug23

നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന വിശ്വഹിന്ദുപരിഷത് നേതാവ് സാധ്വി പ്രാച്ചിയെയും ബിജെപി എംപി യോഗി ആദിത്യനാഥിനെയും ബിജെപിയില്‍ നിന്നു പുറത്താക്കി ജയിലിലടക്കണമെന്ന് ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ ആവശ്യം. തുടര്‍ച്ചയായി ഇവര്‍ നടത്തുന്ന പ്രസംഗങ്ങള്‍ ബിജെപിക്ക് ക്ഷീണമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കനയ്യ കുമാറിനെ വിമര്‍ശിക്കാനും അനുപം ഖേര്‍ മറന്നില്ല. അഫ്സല്‍ ഗുരുവിനു വേണ്ടി മുദ്രാവാക്യം വിളിച്ചവനെ നായകനായി വാഴിക്കുന്ന അവസ്ഥയാണിപ്പോഴുള്ളതെന്ന് കന്നയ്യ കുമാറിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ കാലത്താണ് ഇന്ത്യയില്‍ ഏറ്റവുമധികം അസഹിഷ്ണുത നടന്നതെന്നും ഖേര്‍ കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദിയുടെ പത്തിലൊന്നു പോലും രാഹുല്‍ഗാന്ധി വരില്ലെന്നും അനുപംഖേര്‍ പറഞ്ഞു. ഇന്ത്യയില്‍ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്നത് പ്രശസ്തരും ധനികരും മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.