കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനാവശ്യമുള്ള വൈദ്യുതിയുണ്ടാക്കുന്ന സൗരോര്‍ജ്ജ പാടത്തു കൃഷി നടത്തിയതിലുടെ ലഭിച്ചത് മികച്ച വിളവ്

single-img
5 March 2016

ernakulam

പിന്നേയും പിന്നേയും വിസ്മയിപ്പിക്കുകയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം. രാജ്യത്തെ ആദ്യ ഗ്രീന്‍ വിമാനത്താവളമായി മാറ്റുകയാണു സിയാലിന്റെ ലക്ഷ്യമെന്നു മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്റെ വാക്കുകളെ ശരിവെച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനിയുടെ സൗരോര്‍ജപ്പാടത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പച്ചക്കറിക്കൃഷി വന്‍ വിജയമായി.

കൃഷി പരീക്ഷണം വിജയം കണ്ടതോടെ കൂടുതല്‍ സ്ഥലങ്ങളിലേക്കു കൃഷി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണു സിയാല്‍. കാര്‍ഗോ കോംപ്ലക്‌സിനടുത്തുള്ള 45 ഏക്കറിലാണു സിയാലിന്റെ സൗരോര്‍ജ പ്ലാന്റ്. 46,000 സൗരോര്‍ജ പാനലുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ മൂന്നേക്കറോളം സ്ഥലത്താണു കൃഷിയിറക്കിയത്.

സൗരോര്‍ജ്ജ പ്ലാന്റിനു കീഴേ പൊക്കം കുറഞ്ഞ പച്ചക്കറിയിനങ്ങളാണു പരീക്ഷിച്ചത്. മത്തന്‍, കുമ്പളം, വെള്ളരി, വെണ്ട, പയര്‍, കുറ്റിപ്പയര്‍ എന്നിവയാണു നട്ടതില്‍ നിന്നും മികച്ച വിളവാണ് ഇവിടെ നിന്നു ലഭിച്ചത്. സൗരോര്‍ജ്ജ പാനലുകളില്‍ പൊടി അടിഞ്ഞുകൂടുന്നതു മാറ്റാന്‍ പാനലുകള്‍ കഴുകുന്ന വെള്ളം കൃഷിക്കു പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ചെടികള്‍ക്കു ഡ്രിപ്പ് ഇറിഗേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിളവെടുപ്പിലൂടെ ലഭിച്ച പച്ചക്കറികള്‍ ജീവനക്കാര്‍ക്ക് തന്നെ ആദായവിലയ്ക്കു വില്‍പന നടത്തുകയായിരുന്നു