രാജ്യത്തെ തന്റെ പ്രസംഗത്തിലൂടെ ഇളക്കിമറിച്ച കനയ്യ കുമാറിന് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബോളിവുഡ് കോമഡിതാരം കമാല്‍ ആര്‍ ഖാന്‍

single-img
4 March 2016

maxresdefaultജയില്‍ മോചിതനായി രാജ്യത്തെ തന്റെ പ്രസംഗത്തിലൂടെ ഇളക്കിമറിച്ച ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബോളിവുഡ് കോമഡിതാരം കമാല്‍ ആര്‍ ഖാന്‍. കഴിഞ്ഞ ദിവസം ജെ.എന്‍.യു കാംപസില്‍ കനയ്യ കുമാര്‍ നടത്തിയ സൂപ്പര്‍ ഹിറ്റ് പ്രസംഗത്തിനാണ് ഈ തുകയെന്ന് ട്വിറ്ററിലൂടെ കമാല്‍ അറിയിച്ചു.

കനയ്യകുമാറുമായി ബന്ധപ്പെട്ട ആരെങ്കിലും തന്റെ ഡല്‍ഹിയിലെ ഓഫീസിലെത്തി ഈ തുക കൈപ്പറ്റാന്‍ ട്വിറ്ററിലൂടെ നിര്‍ദേശിച്ചു. ഇന്ത്യാവിരുദ്ധ പരിപാടി സംഘടിപ്പിച്ചെന്നും മുദ്രാവാക്യം വിളിച്ചെന്നും ആരോപിക്കപ്പെട്ട് അറസ്റ്റിലായി പിന്നീട് മോചിതനായ കനയ്യകുമാര്‍ നടത്തിയ പ്രസംഗം ഏറെ ജനശ്രദ്ധനേടിയ അവസരത്തിലാണ് സഹായ വാഗ്ദാനവുമായി കമാല്‍ രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ചായക്കടക്കാരന്റെ മകനാണെങ്കില്‍, അതിലും പാവപ്പെട്ടയാളുടെ മകനാണ് കനയ്യകുമാറെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ ജനം എന്നും പാവപ്പെട്ടവനൊപ്പമാണെന്നും അതിനാല്‍ കനയ്യയ്ക്കാണ് ഭാവിയെന്നും അദ്ദേഹം സൂചിപ്പിച്ചു. തന്നെ ഒരു ഹീറോ ആക്കിയതിനും ഭാവി രാഷ്ട്രീയക്കാരനാക്കിയതിലും മോദിയോട് പന്നും നന്ദിയുണ്ടാകണമെന്നും കമല്‍ ട്വീറ്ററിലൂടെ ഓര്‍മ്മിപ്പിച്ചു.