കനയ്യകുമാര്‍ മാര്‍ച്ച് 12ന് കേരളത്തിലെത്തും

single-img
4 March 2016

kanhaiya-kumar-full-speech-pti_650x400_71457029979

ജെഎന്‍യു യൂണിയന്‍ ചെയര്‍മാന്‍ കന്നയ്യ കുമാര്‍ കേരളത്തിലേക്ക്. ഈ മാസം 12ന് കന്നയ്യ ഉള്‍പ്പെടെയുള്ള വിവിധ വിദ്യാര്‍ത്ഥി നേതാക്കളെ കേരളത്തില്‍ എത്തിക്കാനാണ് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് തീരുമാനിച്ചിരിക്കുന്നത്. സ്റ്റുഡന്റ് അസംബ്ലി എഗെയ്ന്‍സ്റ്റ് ഫാസിസം എന്ന പേരില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ എഐഎസ്എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിക്കായാണ് കനയ്യ എത്തുന്നതെന്നാണ് വിവരം.

രാജ്യത്തെ വിവിധ സര്‍വകലാശാലകളിലും ക്യാംപസുകളിലും ഫാസിസത്തിനെതിരെ പോരാടുന്ന നേതാക്കളെ ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യമാണ് എഐഎസ്എഫിനുള്ളത്. കന്നയ്യയെ കേരളത്തില്‍ എത്തിക്കാനുള്ള പദ്ധതിക്ക് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അനുവാദം ലഭിച്ചുവെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുഫേഷ് സുധാകരന്‍ മാധ്യമങ്ങളെ അറിയിച്ചു.

സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരിക്കും പരിപാടിയുടെ ഉദ്ഘാടകന്‍. പാര്‍ട്ടിയുടെ ദേശീയ നേതാക്കളെയും പരിപാടിയില്‍ പങ്കെടുപ്പിക്കുന്നുണ്ട്.