സി.പി.എം. നേതാവ് എം.വിജയകുമാര്‍ കപട മനസ്സിന്റെ ഉടമയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്

single-img
3 March 2016

M Swaraj

സി.പി.എം. നേതാവ് എം.വിജയകുമാര്‍ കപട മനസ്സിന്റെ ഉടമയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. മലപ്പുറത്തു തിരൂരില്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിലാണ് സ്വരാജിന്റെ വിവാദ പരാമര്‍ശനം. സംസ്ഥാന സെക്രട്ടറി പ്രവര്‍ത്തകരുടെ മുഖത്തുനോക്കി ചിരിക്കാത്തയാളാണെന്ന വിമര്‍ശത്തിനു മറുപടിയായാണ് സ്വരാജിന്റെ പ്രതികരണം.

പ്രസ്താവനയ്ക്കു പിറകേ പാര്‍ട്ടി നേതാവിനോടുള്ള അധിക്ഷേപം പിന്‍വലിക്കണമെന്നു വിവിധ ജില്ലകളില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വരാജ് വഴങ്ങിയില്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള നേതാക്കളെ കപട വിനയം പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും. വിജയകുമാറിനെ പോലുള്ള കപട വിനയക്കാരുടെ മാതൃക കണ്ടാണ് ഇവര്‍ വളര്‍ന്നതെന്നും സ്വരാജ് മറുപടി നല്‍കി.

വിജയകുമാറിനെപോലെ മനസില്‍ ഒന്നുവച്ചു കൊണ്ടു കപട ചിരിക്കുന്ന ചിരിക്കാന്‍ തന്നെ കിട്ടില്ലെന്നും സ്വരാജ് പറഞ്ഞു. ഇതോടെ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ പ്രതിഷേധവുമായി എണിറ്റു. സ്വരാജ് അനാവശ്യ പരാമര്‍ശം പിന്‍വലിച്ച് സമ്മേളനത്തില്‍ മാപ്പുപറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടുവെങ്കിലും സ്വരാജ് വഴങ്ങിയില്ല. തുടര്‍ന്ന് പൊതുചര്‍ച്ചക്കുള്ള മറുപടിയിലും കപടചിരി നടത്തുന്നവരാണെന്നു തിരുവനന്തപുരം ജില്ലയിലെ സി.പി.എം നേതാക്കളെന്നു സ്വരാജ് ആവര്‍ത്തിച്ചു.