നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കാതിരിക്കാനായി ഇടതു പക്ഷവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മുസ്ലീം ലീഗ് എംഎല്‍എ

single-img
3 March 2016

Abdul Razak

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കാതിരിക്കാനായി ഇടതു പക്ഷവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മുസ്ലീം ലീഗ് എംഎല്‍എ പിബി അബ്ദുള്‍ റസാഖ്. ബിജെപി വന്‍ വിജയ പ്രതീക്ഷവെച്ച് പുലര്‍ത്തുന്ന മഞ്ചേശ്വരം മണ്ഡലത്തിലാണ് ഈ പുതിയ കൂട്ടുകെട്ടിന് കളമൊരുങ്ങുമെന്ന് അബ്ദുള്‍ റസാക്ക് സൂചന നല്‍കിയത്.

ഇതിനായി അബ്ദുള്‍ റസാക്ക് ചൂണ്ടിക്കാണിക്കുന്നത്, നിലവില്‍ പുത്തിഗെ പഞ്ചായത്തില്‍ ബി.ജെ.പി അധികാരത്തിലെത്താതിരിക്കാന്‍ ഉണ്ടാക്കിയ കൂട്ടുക്കെട്ടിനെയാണ്. മുമ്പും ഇത്തരത്തിലുള്ള നീക്കുപോക്കുകള്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.ജെ.പിയുടെ വിജയത്തെ തടയിട്ടതായി ആരോഎപണം ഇയര്‍ന്നിരുന്നു.