പാകിസ്ഥാനെ തോല്‍പ്പിച്ച ബംഗ്ലാദേശ് ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയെ നേരിടും

single-img
3 March 2016

Bangla

ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിന് തകര്‍ത്താണ് ബംഗ്ലാദേശ് ഫൈനലില്‍ ഇടംപിടിച്ചത്. തോല്‍വിയോടെ പാക്കിസ്ഥാന്‍ ടൂര്‍ണമെന്റില്‍നിന്നു പുറത്തായിക്കഴിഞ്ഞു.

ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തും അഞ്ചു വിക്കറ്റും ബാക്കിനില്‍ക്കേ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. ഓപ്പണര്‍ സൗമ്യ സര്‍ക്കാരിന്റെ (48) യും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മഹമ്മദുള്ള (22*), മൊര്‍ത്താസ (12*) എന്നിവരുടെയും പ്രകടനമാണ് ബംഗ്ലാദേശിനെ ഫൈനലിലെത്തിച്ചത്. ഉദ്വോഗത്തിന്റെ മുള്‍മുനയില്‍ നടന്ന മത്സരത്തില്‍ 19-ാം ഓവറില്‍ മുഹമ്മദ് സമിയുടെ രണ്്ടു നോബോളുകള്‍ ബംഗ്ലാദേശ് വിജയത്തെ സഹായിച്ചു.

ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാന്‍ സര്‍ഫ്രസ് അഹമ്മദിന്റെ (58*) യും ഷോയബ് മാലിക്കി (41) ന്റെയും പ്രകടനത്തിന്റെ ബലത്തിലാണ് 129 റണ്‍സില്‍ എത്തിയത്.