എല്‍ഡിഎഫ് നടത്തിയ ക്‌ളിഫ് ഹൗസ് സമരത്തെ എതിര്‍ത്ത് താരമായ സന്ധ്യയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രഹസ്യനിയമനം

single-img
3 March 2016

14cliffhouse1

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ ക്‌ളിഫ് ഹൗസ് സമരത്തെ എതിര്‍ത്ത് താരമായ സന്ധ്യയ്ക്ക് സ്‌പോര്‍ട്‌സ് കൌണ്‍സിലില്‍ രഹസ്യനിയമനം. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിക്കു സമീപത്തെ താമസക്കാരിയായ സന്ധ്യയുടെ വഴിതടയലിനെതിശരയുള്ള പ്രതിഷേധം വന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ശംഖുംമുഖം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലാണ് സന്ധ്യയ്ക്ക് നിയമനം ലഭിച്ചത്. സ്ഥിരപ്പെടുത്താമെന്ന ഉറപ്പോടെയാണിതെന്നാണ് റിപ്പോര്‍ട്ട്. കായികരംഗവുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും സന്ധ്യയെ സ്‌പോര്‍ട്‌സ് കൌണ്‍സിലില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും പ്രത്യേക നിര്‍ദേശപ്രകാരമാണെന്നാണ് ആരോപണം. ദിവസവേതനാടിസ്ഥാനത്തില്‍ 15,000 രൂപയോളമാണ് ഇവര്‍ക്ക് സ്‌പോര്‍ട്‌സ് കൌണ്‍സില്‍ ഇപ്പോള്‍ നല്‍കുന്നത്.

അധികൃതര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തിയെന്ന് പറയുന്നുശണ്ടങ്കിലും അക്കാര്യം നോട്ടീസ് പതിപ്പിക്കാതെയും മാധ്യമങ്ങളില്‍ പരസ്യം നല്‍കാതെയുമാണ് നടത്തിയതെന്നും പറയപ്പെടുന്നു. ഒരാള്‍മാത്രമേ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തുള്ളുവെന്നും എല്ലാ യോഗ്യതയുമുള്ളതിനാല്‍ ആ ആളിനെ നിയമിക്കാം എന്നും സ്‌പോര്‍ട്‌സ് കൌണ്‍സില്‍ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ക്‌ളിഫ്‌ഹൌസ് ഉപരോധസമരത്തിനെതിരെ പ്രതികരിച്ചതോടെയാണ് സന്ധ്യ സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ചത്. എന്നാല്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഇവര്‍ മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് സമരപ്പന്തലിലെത്തി ദൃശ്യമാധ്യമങ്ങളുടെ മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചിരുന്നു. അതിനുശേഷം നടന്ന ഒരു വഴിതടയല്‍ സമരത്തിനെതിരെയും ഇവര്‍ പ്രതികരിച്ചില്ലെന്നും കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളിലും മുന്‍നിരയിലുണ്ടായിരുന്നുവെന്നും സി.പി.എം. ചൂണ്ടിക്കാണിക്കുന്നു.