ലോണ്‍ തിരിച്ചടച്ചില്ല;വിജയ് മല്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ബിഐ കോടതിയില്‍

single-img
3 March 2016

01_B06INS_1079711k

‘ഐശ്വര്യ നിമിഷങ്ങളുടെ രാജാവ് ‘ എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന മദ്യ വ്യവസായി വിജയ് മല്യയെ ഇപ്പോൾ ശനിദശ വിട്ടൊഴിയുന്നേയില്ല.വിജയ് മല്യയെ അറസ്റ്റ് ചെയ്യണമെന്നും പാസ്‌പോര്‍ട്ട് പിടിച്ചുവെക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. യുബി ഗ്രൂപ്പിനെതിരെ ലോണ്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായാണ് ആവശ്യം.

എസ്ബിഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കിങ്ഫിഷറിന് ലോണായി നല്‍കിയ 7000 കോടി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് നിയമനടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനായി ബംഗലൂരുവിലെ കടം തിരിച്ചുപിടിക്കല്‍ ട്രൈബ്യൂണലിനെയാണ് എസ്ബിഐ സമീപിച്ചിരിക്കുന്നത്.

2014മാര്‍ച്ചില്‍ 7000കോടിയായിരുന്നു 17ബാങ്കുകള്‍ക്കുള്ള വായ്പാ കുടിശിക. പിന്നീടത് 15.5ശതമാനം പലിശ കൂടി 9000 കോടിയിലെത്തി. മൂന്നു ബാങ്കുകള്‍ വിജയ് മല്യയെ മനഃപൂര്‍വ്വം തിരിച്ചടയ്ക്കാത്തയാളായി പ്രഖ്യാപിച്ചിരുന്നു. അതേസമയം, കഴിഞ്ഞാഴ്ച യുണൈറ്റഡ് സ്പിരിറ്റ്‌സ് കമ്പനിയില്‍ നിന്ന് പുറത്തുവന്നതിന് മല്യയ്ക്ക് ഏഴരക്കോടി കിട്ടിയെന്നാണ് പറയുന്നത്.