മികച്ച ഫീച്ചറുകളുമായി വീണ്ടും വാട്‌സ്ആപ്പ്

single-img
3 March 2016

Whatsapp

മികച്ച ഫീച്ചറുകളുമായി വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷന്‍ എത്തി.വീഡിയോ, ഫോട്ടോ, വോയ്‌സ് ഫയലുകള്‍ മാത്രം അയക്കാന്‍ കഴിഞ്ഞിരുന്ന വാട്‌സ്ആപ്പ് മെസഞ്ചര്‍ ആപ്ലിക്കേഷനിലൂടെ ഇനി മുതല്‍ ഡോക്യുമെന്ററികളും അയക്കാന്‍ കഴിയും.

ഗൂഗിള്‍ പ്ലെയിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പുതിയ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.ആന്‍ഡ്രോയ്ഡ് വി 2.12.453, ഐഒഎസ് വി 2.12.2.4 വാട്‌സ്ആപ്പ് എഡിഷനുകളിലാണു പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിട്ടുള്ളത്.

ചാറ്റിങ് സ്‌ക്രീനില്‍ ഡോക്യുമെന്റ് ഫയലുകള്‍ അയക്കാനുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കും. നിലവില്‍ പിഡിഎഫ് ഫയലുകള്‍ അയക്കാന്‍ കഴിയും. പുതിയ വാട്‌സ്ആപ്പ് പതിപ്പില്‍ വീഡിയോ സൂം ചെയ്യാനുള്ള ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.