പാകിസ്താന്‍ ഇന്ത്യയുമായി ചര്‍ച്ച ആഗ്രഹിക്കുന്നുവെങ്കില്‍ ഭീകരര്‍ക്കെതിരായ നടപടിയാണ് ആദ്യം വേണ്ടതെന്ന് എസ്. ജയ്ശങ്കര്‍

single-img
2 March 2016

Jaishankar_Foreign_Secretary_650

പാകിസ്താന്‍ ഇന്ത്യയുമായി ചര്‍ച്ച ആഗ്രഹിക്കുന്നുവെങ്കില്‍ ഭീകരര്‍ക്കെതിരായ നടപടിയാണ് ആദ്യം വേണ്ടതെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍. പത്താന്‍കോട്ട് ആക്രമണത്തില്‍ ഭീകരര്‍ക്കെതിരെ പാകിസ്താന്‍ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചായിരിക്കും ഇന്ത്യ-പാക് ഉഭയകക്ഷി ചര്‍ച്ചയെന്നാണ് ിതു സംബന്ധിച്ച് സൂചന തരുന്നത്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എന്തുവേണമെന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ചര്‍ച്ചയാണോ, ഭീകരര്‍ക്കെതിരായ നടപടിയാണോ ആദ്യം വേണ്ടതെന്നുള്ള മറുപടി സ്പഷ്ടമാകുമെന്ന് കരുതുന്നുവെന്നും ജയ്ശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പത്താന്‍കോട്ടിലുണ്ടായ ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ ഭീകരരാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസറാണ് ഇതിന്റെ മുഖ്യസൂത്രധാരനെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള വിദേശകാര്യ സെക്രട്ടറിതല പുനരാരംഭിക്കുന്നതല്‍ ഒരു സൂചനയും ഇന്ത്യ നല്‍കിയിരുന്നില്ല.