നട്ടെല്ല് 110 ഡിഗ്രിയില്‍ വളഞ്ഞ തിരുവനന്തപുരം സ്വദേശിയായ ഒമ്പത് വയസ്സുകാരിയെ നിവര്‍ന്ന് നില്‍ക്കാന്‍ സഹായിച്ച് കിംസ് സ്‌പൈന്‍ ഫൗണ്ടേഷന്‍

single-img
2 March 2016

KIMS

ശരീരത്തിന്റെ നട്ടെല്ല് 110 ഡിഗ്രിയില്‍ വളഞ്ഞ തിരുവനന്തപുരം സ്വദേശിയായ ഒമ്പത് വയസ്സുകാരിക്ക് കിംസ് സ്‌പൈന്‍ ഫൗണ്ടേഷന്റെ സഹായസ്തം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം നട്ടെല്ലിന് സംഭവിക്കുന്ന തീവ്രമായ രോഗങ്ങള്‍ക്ക് വിദഗ്ദ്ധ ചികിത്സ തേടാന്‍ സാധിക്കാത്തവരെ സഹായിക്കാന്‍ കിംസ് ആശുപത്രിയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന സ്‌പൈന്‍ ഫൌണ്ടേഷനിലൂടെയുള്ള ശസ്ത്രക്രിയയാണിത്. 2013 – ഇല്‍ ആറ് വയസ്സ് പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടി ആദ്യമായി കിംസ് ആശുപത്രിയിലെ നട്ടെല്ല് രോഗ ചികിത്സാ വിദഗ്ദന്‍ ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണന്റെ അടുത്തെത്തുനത്. കാഴ്ച്ചയില്‍ വെറും രണ്ടു വയസ്സു മാത്രം പ്രായം തോന്നുന്ന രീതിയില്‍ തീര്‍ത്തും ദുര്‍ബലമായിരുന്നു ശരീരം, കൂനു പോലെ വളഞ്ഞു നടുവിന് പക്ഷെ കുറഞ്ഞ ശരീരഭാരം കാരണം ശസ്ത്രക്രിയ സാധ്യമാവുകയായിരുന്നില്ല.

ശസ്ത്രക്രിയ നചെയ്തില്ലെങ്കില്‍ കാലുകള്‍ തലരാനുള്ള സാധ്യതയും വളരെ വലുതായിരുന്നു. ദിവസകൂലിക്കാരനായ അച്ഛനും ടെക്‌നോപാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ തൂപ്പുകാരിയായി ജോലി നോക്കുന്ന അമ്മക്കും ശത്രക്രിയക്കുള്ള പണം കണ്ടെത്തുക തീര്‍ത്തും അപ്രാപ്യമായിരുന്നു. ശസ്ത്രക്രിയ വൈകിയതോടെ കാലിന് തളര്‍ച്ചയും വൈകല്ല്യവും അനിവാര്യമായ സാഹചര്യത്തില്‍ കിംസ് സ്‌പൈന്‍ ഫൌണ്ടേഷന്റെ പരിഗണനയില്‍ ഉള്‍പ്പെടുത്തി ശസ്ത്രക്രിയയ്ക്ക് വഴിയൊരുക്കിയത്. 110 ദിഗ്രിയില്ലുള്ള നട്ടെല്ലിന്റെ വളവും കുട്ടിയുടെ പ്രായവും എല്ലുകള്‍ക്കും ഞരമ്ബുകള്‍ക്കുള്ള തളര്‍ച്ചയും കുറഞ്ഞ ശരീരഭാരവും ദീര്ഖനേരത്തെ അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ജേക്കബ് ജോണ്‍ പറഞ്ഞു. 12 മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ നട്ടെല്ലിന്റെ വളവ് നിവര്‍ത്തുവാന്‍ ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണന്റെ നെത്രിത്വത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് സാധിച്ചു.

ശരീര ഭാഗങ്ങള്‍ക്ക് തളര്‍ച്ച സംഭവിക്കാതെ ശസ്ത്രക്രിയ നടത്തുവാന്‍ സാധിച്ചത് ശസ്ത്രക്രിയ വിജയിക്കുനത്തില്‍ നിര്‍ണായകമായി ഏകദേശം എട്ടര ലക്ഷം രൂപ ചിലവും വരുന്ന ശസ്ത്രക്രിയയിലൂടെ 90 ശതമാനവും ചികിത്സാ ചെലവു വഹിച്ചത് കിംസ് ആശുപത്രിയാണ്. കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന ടെക്‌നോപാര്‍ക്കിലെ ‘തിങ്ക്പാം’ എന്ന കമ്പനിയും ശസ്ത്രക്രിയയ്ക്ക് വേണ്ട സഹായം നല്‍കി. വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന കുട്ടി മൂന്നു മാസത്തിനകം നടക്കുന്നതും കാത്തിരിക്കുകെയാണ് കുടുംബം.