തങ്ങളുടെ യാത്രക്കാരനു വേണ്ടി ഒരു ദിവസത്തെ കളക്ഷന്‍ മാറ്റിവെച്ച് ഡോണിംഗ് ബസ് ജീവനക്കാര്‍

single-img
2 March 2016

BUS

തങ്ങളുടെ സ്ഥിരം യാത്രക്കാരനും ഇരുവൃക്കകളും തകരാറിലായി ബുദ്ധിമുട്ടുന്ന സന്ദീപിനുവേണ്ടിയാണ് തൊടുപുഴ- വാഴക്കുളം റൂട്ടിലെ ഡോണിംഗ് ബസ് ഇന്നലെയോടിയത്. ബസുടമമ ജയിംസ് മാത്യുവും തൊഴിലാളികളും തങ്ങളുടെ ബസിലെ യാത്രക്കാരന്‍ ഗുരുതരമായ രോഗബാധിതനാണെന്ന് അറിഞ്ഞതോടെ ഒരു ദിവസത്തെ കളക്ഷന്‍ മാറ്റിവയ്ക്കുകയലായിരുന്നു.

കഴിഞ്ഞ ദിവസം ടിക്കറ്റില്ലാതെയാണ് ബസ് സര്‍വ്വീസ് നടത്തിയത്. യാത്രക്കാരുടെ അടുക്കല്‍ ബക്കറ്റുമായി എത്തിയ കണ്ടക്ടറെ കണ്ട് കാര്യമന്വേഷിച്ചവര്‍ കൈയയച്ച് സഹായിക്കുകയും ചെയ്തു. ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന മഞ്ഞള്ളൂര്‍ മണിയന്തടം തടങ്ങാട്ടില്‍ സന്ദീപിന്റെ വൃക്കമാറ്റി വയ്ക്കാന്‍ വേണ്ടിയാണ് ബസ് ജീവനക്കാര്‍ രംഗത്തിറങ്ങിയത്.

ബസിലെ തൊഴിലാളികളായ ഡ്രൈവര്‍ ശ്രീകാന്തും, കണ്ടക്ടര്‍ ഷൈജുവും, രവിയുമെല്ലാം കഴിഞ്ഞ ദിവസം തങ്ങളുടെ പ്രതിഫലം ഉപേക്ഷിച്ച് ഈ സത്പ്രവര്‍ത്തിക്കൊപ്പം നില്‍ക്കുകയായിരുന്നു.