വിവാദ പ്രസ്താവനകള്‍ നിരന്തരം നടത്തുന്ന സാധ്വി പ്രാചി തങ്ങളുടെ നേതാവല്ലെന്ന് വി.എച്ച്.പി

single-img
2 March 2016

Sadhvi Prachi

തീവ്രഹിന്ദുത്വ നിലപാടിലൂടെ നിരന്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്ന നേതാവ് സാധ്വി പ്രാചി തങ്ങളുടെ നേതാവല്ലെന്ന് വി.എച്ച്.പി. സാധ്വി വി.എച്ച്.പി നേതാവാണെന്നാണ് വാര്‍ത്തകളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ അവര്‍ വി.എച്ച്.പിയുടെ നേതാവോ വക്താവോ മറ്റേതെങ്കിലും ഭാരവാഹിയോ അല്ലെന്ന് വി.എച്ച്.പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍ അറിയിച്ചു.

ദീര്‍ഘകാലമായി സാധ്വി രാഷ്ട്രീയത്തില്‍ സജീവമാണെന്നും അവര്‍ ഒരു പാര്‍ട്ടിയുടെ ടിക്കറ്റില്‍ ത്സരിച്ചിട്ടുള്ള നേതാവാണെന്നും സുരേന്ദ്ര ജെയ്ന്‍ അറിയിച്ചു. രാഷ്ട്രീയത്തില്‍ സജീവമായവര്‍ക്ക് വി.എച്ച്.പിയില്‍ ഭാരവാഹിയാകാന്‍ കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.