ജെഎന്‍യു വിഷയത്തില്‍ കനയ്യ കുമാര്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോയില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തത് സ്മൃതി ഇറാനിയുടെ മുന്‍ സഹായി ശില്‍പി തിവാരി

single-img
2 March 2016

Kanhaiya Smriti Shilpi 3x2

ജെഎന്‍യു വിഷയത്തില്‍ കനയ്യ കുമാര്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോയില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തത് കേന്ദ്രസര്‍ക്കാരില്‍ മാനവവിഭവ ശേഷി മന്ത്രിയും നരേന്ദ്ര മോദിയുടെ വിശ്വസ്തയുമായ സ്മൃതി ഇറാനിയുടെ മുന്‍ സഹായി ശില്‍പി തിവാരി. വീഡിയോ വ്യാജമായി നിര്‍മ്മിച്ചതാണെന്നും കനയ്യ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും ഡല്‍ഹി പൊലീസും ഫോറന്‍സിക് റിപ്പോര്‍ട്ടും സ്ഥിരീകരിച്ചിട്ടുണ്ട്.

കനയ്യ കുമാറിനെതിരായ വീഡിയോ ശില്‍പി തിവാരിയാണ് വ്യാജമായി നിര്‍മ്മിച്ചതും ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചതും. കനയ്യ പ്രസംഗിക്കുന്ന വീഡിയോയില്‍ ശില്‍പി രാജ്യവിരുദ്ധ മുദ്രാവാക്യം കൂട്ടിച്ചേര്‍ക്കുകയായിരുന്നെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ശില്‍പി ട്വിറ്ററിലും നിശബ്ദയാണ്.

കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിക്കുന്ന ഫെബ്രുവരി 9ലെയും 11ലെയും രണ്ട് വീഡിയോകള്‍ വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഇതില്‍ ക്യു2 എന്നു പേരിട്ട രണ്ടാമത്തെ വീഡിയോ ശില്‍പി തിവാരി എന്ന യു.ആര്‍.എല്‍ അഡ്രസില്‍ നിന്നുള്ളതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.