കൊട്ടിഘോഷിച്ച് പുറത്തിറക്കിയ കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ഗരുഡ മഹാരാജ ബസിന് ആദ്യയാത്രയില്‍ അപകടം

single-img
2 March 2016

KSRTC Scania

കൊട്ടിഘോഷിച്ച് പുറത്തിറക്കിയ കഎസ്ആര്‍ടിസിയുടെ ആദ്യ സ്‌കാനിയ ബസ് ഗരുഡ മഹാരാജ ബസിന് ആദ്യയാത്രയില്‍ അപകടം. കോട്ടയം ഈരേയില്‍ക്കടവ് പാലം കയറവെ ബസിന്റെ പിന്‍ഭാഗം പാലത്തിലുടക്കുകയായിരുന്നു.

ഡിപ്പോയിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ജനപ്രതിനിധികളേയും നേതാക്കളേയും കയറ്റിയുള്ള പ്രദര്‍ശന ട്രിപ്പിലാണ് ബസ് അപകടത്തില്‍പ്പെട്ടത്. സ്‌കാനിയ ബസിന്റെ എന്‍ജിന്‍ പിന്നിലായതിനാല്‍ ഡ്രൈവര്‍ക്ക് വാഹനം മുന്നോട്ടും പിന്നോട്ടും എടുക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ആളുകളെ ഇറക്കി ഡിപ്പോയില്‍ നിന്നും മെക്കാനിക്കുകളെ വരുത്തി വാഹനം നീക്കുകയായിരുന്നു. വാഹനത്തിന് സാരമായ കേടുപാടുകളുണ്ടായതിനാല്‍ അറ്റകുറ്റപ്പണിക്കു ശേഷമേ സര്‍വീസ് ആരംഭിക്കുവെന്ന് അധികൃതര്‍ പറഞ്ഞു.

പുതിയ സ്‌കാനിയ ബസുകള്‍ ഗരുഡ മഹാരാജ എന്ന പേരിലാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്. കൂടാതെ 17 ബസുകളുടെ നിര്‍മാണം ബെംഗളൂരുവില്‍ പുരോഗമിക്കുകയാണ്. ബസുകള്‍ പുറത്തിറക്കി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ചെന്നൈ, ഹൈദരാബാദ്, മുംബൈ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ക്കു ഉപയോഗിക്കാനാണ് പദ്ധതി.