അമൃതം; കിംസില്‍ അവയവദാന ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു

single-img
2 March 2016

ec4815ff-85bf-4da7-9021-311581680bdd

കിംസ് ആശുപത്രിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിഭാഗം മൂന്നാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായി അമൃതം അവയവദാന ബോധവത്കരണ പരിപാടിയും അവയവ ദാതാക്കളെ ആദരിക്കലും ചലച്ചിത്ര താരം ശ്രി അനൂപ് മേനോന്‍ ഉത്ഘാടനം ചെയ്തു.

കിംസ് ആശുപത്രിയും കെ എന്‍ ഓ എസ് (മൃതസഞ്ജീവനി) സംയുക്തമായി സംഘടിപ്പിക്കുന്ന അമൃതം ബോധവത്കരണ പരിപാടി കേരളത്തിലെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

ഇന്ത്യയില്‍ തന്നെ ആദ്യമായി അവയവദാനത്തെ ആസ്പദമാക്കി ചിത്രികരിച്ച ട്രാഫിക് എന്ന സിനിമയുടെ സംവിധായകനായ രാജേഷ് പിള്ളയെ അനുസ്മരിച്ചു തുടങ്ങിയ ചടങ്ങില്‍ ജീവിതത്തിലെ നിര്‍ണ്ണായകമായ നിമിഷങ്ങളില്‍ നാം എടുക്കുന്ന ചില തീരുമാനങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍കൂ കാരണമാകുമെന്ന് അനൂപ് മേനോന്‍ അഭിപ്രായപെട്ടു.

കിംസ് വൈസ് ചെയര്‍മാന്‍ ഡോ. വിജയരാഘവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ കെ എന്‍ ഓ എസ് നോടല്‍ ഓഫീസര്‍ ഗ്രേഷ്യസ്, ഡോ . പ്രവീണ്‍ മുരളീധരന്‍, ഡോ. ഷിറാസ്, ഡോ. ബി വേണുഗോപാല്‍, ഡോ, ഷബീര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.