പത്തനാപുരത്ത് ഗണേഷ് കുമാറിനെതിരെ ജഗദീഷ് മത്സരിക്കും

single-img
2 March 2016

Jaga Ganes

യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ്-ബി എംഎല്‍എയും സിനിമ താരവുമായ കെ.ബി.ഗണേഷ്‌കുമാറിനെതിരേ പത്തനാപുരത്ത് ജഗദീഷിനെ പോരാട്ടത്തിനിറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ജഗദീഷ് കെപിസിസി നേതൃത്വത്തെ അറിയിച്ചതിെന തുടര്‍ന്നാണ് ഇത്തരമൊരു ആലോചനയുമായി മനതൃത്വം മുന്നോട്ടു പോകുന്നത്.

മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ജഗദീഷ് അറിയിച്ചതിനെ തുടര്‍ന്ന് കെപിസിസിയുടെ പ്രാഥമിക സാധ്യത പട്ടികയില്‍ താരത്തെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും പത്തനാപുരത്ത് യുഡിഎഫിന്റെ പൊതു പരിപാടികളില്‍ കഴിഞ്ഞ ദിവസം ജഗദീഷ് പങ്കെടുത്തിരുന്നു.