വിഎസ് അച്യുതാനന്ദന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു

single-img
1 March 2016

V-S-Achuthanandan-636-4872

വിഎസ് അച്യുതാനന്ദന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. വിഎസുമായുള്ള കൂടിക്കാഴ്ചയിലാണ് യെച്ചൂരി ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല.

സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായമാണ് പങ്കു വയ്ക്കുന്നതെന്ന് യെച്ചൂരി വിഎസിനെ അറിയിച്ചു. തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടാകുമെന്നാണ് സൂചന. വിഎസ് മത്സരിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിക്കാറില്ലെന്നും തെരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കുന്നതിന് തടസങ്ങളില്ലെന്ന് നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രായാധിക്യം ചൂണ്ടിക്കാട്ടി വി എസിന്റെ മത്സരത്തെ ചില നേതാക്കള്‍ എതിര്‍ത്തതായി സൂചന വന്നിരുന്നു.