കേരളം കത്തുന്നു: വെയിലത്ത് പണിയെടുക്കുന്നവരുടെ ജോലി സമയം പുനഃക്രമീകരിച്ചു

single-img
1 March 2016

heat-wave_650x400_71433138188

കനത്ത ചൂടില്‍ കേരളം വെന്തുരുകുകയാണ്. പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്കു സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ജോലി സമയം പുനഃക്രമീകരിച്ചു ലേബര്‍ കമ്മീഷണര്‍ കെ. ബിജു ഉത്തരവിറക്കിക്കഴിഞ്ഞു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തണമെന്നും ഉത്തരവിലപറയുന്നു. ഏപ്രില്‍ 30 വരെയാണ് ഉത്തരവിന്റെ പ്രാബല്യം.

രാവിലെയും ഉച്ചയ്ക്കു ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും വൈകുന്നേരം മൂന്നിന് ആരംഭിക്കുകയും ചെയ്യും. 1958ലെ കേരള മിനിമം വേതന ചട്ടം 24(3) പ്രകാരമുള്ള ഉത്തരവില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലിടങ്ങളില്‍ നേരിട്ടു പരിശോധന നടത്താന്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.