പലയിടത്തും ശീതളപാനിയങ്ങളില്‍ ഉപയോഗിക്കുന്നത് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന അമോണിയം കലര്‍ത്തിയ ഐസ് ആണെന്ന് ആരോഗ്യവകുപ്പ്

single-img
1 March 2016

28tvm_kulukki_sarb_2355103g

വേനല്‍ കടുത്തതോടെ വഴിയരുകില്‍ നിന്നും ദാഹം മാറ്റാന്‍ ശീതളപാനിയങ്ങള്‍ വാങ്ങിക്കുടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. പലയിടത്തും ശീതളപാനിയങ്ങളില്‍ ഉപയോഗിക്കുന്നത് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന അമോണിയം കലര്‍ത്തിയ ഐസ് ആണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.

കേരളത്തിലെ വഴിയോരങ്ങളില്‍ വില്‍ക്കുന്ന ശീതളപാനീയങ്ങള്‍ ആരോഗ്യം തന്നെ തകരാറിലാക്കുന്നവയാണെന്നും ഇത്തരം പാനീയങ്ങള്‍ക്കായി ഉപയോഗിക്കുന്ന വെള്ളവും ഐസും തീരെ ശുചിത്വമില്ലാത്തവയാണെന്നും വിദഗ്ദര്‍ പറയുന്നു. അമോണിയം കലര്‍ത്തിയ ഐസ് മാത്രമല്ല, ചീഞ്ഞതും കേടായതുമായ പഴങ്ങളും ഉപയോഗിച്ച് ജ്യൂസ് നിര്‍മ്മിച്ച് നല്‍കുന്ന കൂള്‍ബാറുകളും സംസ്ഥാനത്ത് പലയിടത്തും വ്യാപകമാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

ഈ ചൂട്കാലത്ത് കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഐസ്‌ക്രീമാണ്. വിപണിയില്‍ ലഭ്യമായ ചില ഐസ്‌ക്രീമുകളിലെ ചേരുവകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് എതരുന്നു. ഇവ മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദ്ദി, തുടങ്ങിയവ ഉണ്ടാക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം.