ഹൈക്കോടതി ജഡ്ജിയെ വിമര്‍ശിച്ചതിന് മന്ത്രി കെ.സി.ജോസഫിനോട് ഫേസ്ബുക്ക് വഴിയോ മാദ്ധ്യമങ്ങള്‍ വഴിയോ ഖേദം പ്രകടിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

single-img
1 March 2016

kcj.jpg.image.784.410

മന്ത്രി കെ.സി.ജോസഫിനോട് ഫേസ്ബുക്ക് വഴിയോ മാദ്ധ്യമങ്ങള്‍ വഴിയോ ഖേദം പ്രകടിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഹൈക്കോടതി ജഡ്ജിയെ വിമര്‍ശിച്ചതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസിലാണ് കോടതിയുടെ വിധി. അതേസമയം കേസില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് മന്ത്രി നല്‍കിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്നും കോടതി നിരീക്ഷിച്ചു.

മന്ത്രിയുടെ ഖേദപ്രകടനം ഭാവി തലമുറയ്ക്ക് സന്ദേശമാവണമെന്നും കോടതി പറഞ്ഞു. മന്ത്രി മാപ്പ് പറയേണ്ടത് ജനങ്ങളോടാണ്. മാപ്പപേക്ഷ ഏത് മാദ്ധ്യമത്തിലൂടെ നടത്തിയാലുംഅത് അര്‍ത്ഥവത്താവണമെന്നും കോടതി പറഞ്ഞു. കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജോസഫ് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.

കേസ് മാര്‍ച്ച് 10ന് വീണ്ടും പരിഗണിക്കും. അതേസമയം, അന്ന് നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന മന്ത്രിയുടെ ആവശ്യം കോടതി തള്ളി. ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ ഓരിയിട്ടാല്‍ കുറ്റപ്പെടുത്താനാകുമോ എന്ന് ഫേസ്ബുക്കിലൂടെ ഹൈക്കോടതി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെയാണ് മന്ത്രി വിമര്‍ശിച്ചത്.