സ്‌കൂള്‍ വിദ്ധ്യാര്‍ത്ഥികളില്‍ ആസ്തമയും അലര്‍ജിയും തടയുന്നതിന് കിംസ് ആശുപത്രിയുടെ ബാലമിത്ര പദ്ധതി

single-img
1 March 2016

CI8J5009

വിദ്ധ്യാര്‍ത്ഥികളില്‍ ആസ്തമയും അലര്‍ജി രോഗങ്ങളും ചെറുക്കുന്നതിനുവേണ്ടി കിംസ് ആശുപത്രിയിലെ ശ്വാസകോശരോഗ ചികിത്സാവിഭാഗത്തിന്റെ കീഴില്‍ ബാലമിത്ര പദ്ധതിയുടെ ഉദ്ഘാടനം കളമശ്ശേരി കേന്ദ്രീയ വിദ്ധ്യാലയത്തില്‍ വച്ച് നടന്നു. പദ്ധതിയുടെ ഭാഗമായി 1500 വിദ്ധ്യാര്‍ത്ഥികളില്‍ നിന്ന് ആസ്തമ അലര്‍ജി പ്രശ്‌നങ്ങള്‍ കണ്ടെത്തിയ വിദ്ധ്യാര്‍ത്ഥികള്‍ക്ക് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റ് സൗജന്യമായി ചെയ്തു നല്‍കി. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് കണ്ടെത്തിയ വിദ്ധ്യാര്‍ത്ഥികള്‍ക്ക് കിംസ് ആശുപത്രിയില്‍ പള്‍മനോളജിസ്റ്റിന്റെ സേവനം സൗജന്യമായിരിക്കും. ജില്ലയിലെ മറ്റ് സ്‌കൂളുകളിലേക്കും ബാലമിത്ര പദ്ധതി ഉടന്‍ തന്നെ വ്യാപിപ്പിക്കും.

ആസ്തമ അലര്‍ജിരോഗങ്ങള്‍ ചെറുക്കുന്നതിനുള്ള ബോധവത്ക്കരണ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും, മാതാപിതാക്കള്‍ക്കുമായി സംഘടിപ്പിക്കും. കിംസ് ആശുപത്രിയുടെ ഡെപ്യൂട്ടി മെഡിക്കല്‍ സുപ്രണ്ട് ഡോ. സന്തോഷ് ബാലകൃഷ്ണന്‍, ശ്വാസകോശരോഗ ചികിത്സാവിഭാഗം ഡോ. പരമേസ് അ. ഞ., സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസി. റോയ് മാത്യു, വൈസ് പ്രിന്‍സിപ്പാള്‍ അജിമോന്‍ ചെല്ലന്‍കോട് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.