കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ വിമാനം വിജയകരമായി പറന്നിറങ്ങി

single-img
29 February 2016

kannur

കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ വിമാനം വിജയകരമായി പറന്നിറങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, മന്ത്രിമാരും അടക്കം പ്രദേശവാസികളും പരീക്ഷണപ്പറക്കല്‍ വീക്ഷിക്കാന്‍ എത്തിയിരുന്നു. വ്യോമസേനയുടെ കോഡ് 2ബി വിമാനമാണ് റണ്‍വെ സംവിധാനം പരിശോധിക്കുന്നതിന്റെ ഭാഗമായിട്ട് രാവിലെ ഒന്‍പതുമണിയോടെ പരീക്ഷണപ്പറക്കലിന് ഉപയോഗിച്ചത്.

എന്നാല്‍ ഇടതുമുന്നണി ചടങ്ങില്‍ നിന്നും വിട്ടുനിന്നു. കൂടാതെ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. വിമാനത്താവള ഉദ്ഘാടനത്തിന്റെ ചടങ്ങുകള്‍ വീക്ഷിക്കാനായി പൊതുജനങ്ങള്‍ക്കായി മൂന്ന് എല്‍ഇഡി ചുവരുകളും, 12 ടിവികളും ഒരുക്കിയിരുന്നു.