ബംഗാളിൽ സി.പി.എം-കോൺഗ്രസ് ധാരണക്ക് ഹൈക്കമാഡിന്‍റെ അനുമതി

single-img
29 February 2016

25jote_cut(1) (1)ന്യൂഡൽഹി/കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുളള തൃണമൂൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുന്നതിന് സി.പി.എമ്മുമായി സഹകരിക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ജനാധിപത്യ ശക്തികളുമായി ചേർന്ന് പ്രവർത്തിക്കാൻ ഒരുക്കമാണെന്ന് ബംഗാൾ പി.സി.സി അദ്ധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി പറഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കു ശേഷമാണ് ചൗധരി നിലപാട് പ്രഖ്യാപിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ നേരിടുന്നതിന് ശക്തമായ സഖ്യം ആവശ്യമാണെന്ന് സി.പി.എമ്മിനും കോൺഗ്രസിനും മനസിലായതിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സഖ്യത്തിന് ഇരുപാർട്ടികളും തയാറെടുക്കുന്നത്. തെരഞ്ഞെടുപ്പില്‍ 80 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് സി.പി.എം വിട്ടുകൊടുക്കുമെന്നാണ് റിപ്പോർട്ട്.