സംയുക്ത ചൊവ്വാ പര്യവേഷണ പദ്ധതിക്കായി ഇന്ത്യയെ ക്ഷണിച്ച് നാസ

single-img
29 February 2016

hqdefault

സംയുക്ത ചൊവ്വാ പര്യവേഷണ പദ്ധതിക്കായി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയെ (ഐഎസ്ആര്‍ഒ) ക്ഷണിച്ച് നാസ. ചൊവ്വായിലേക്ക് റോബോട്ടിക് പര്യവേഷണം നടത്താന്‍ ഇന്ത്യയെ ക്ഷണിച്ചിട്ടുണ്‌ടെന്നും നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി തലവനായ ചാള്‍സ് ഇലാചിയാന്‍ പറഞ്ഞു. ഇന്ത്യയ്ക്കും യുഎസിനും ഒന്നിച്ച് ചൊവ്വാ പര്യവേഷണം നടത്താന്‍ കഴിയും.

ഇന്ത്യക്കു പുറമേ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും പദ്ധതിയുടെ ഭാഗമാകും. ഇന്ത്യയുടെ അഭിമാനമായ മംഗള്‍യാന്‍ പദ്ധതി വന്‍ വിജയമാണ് സഹകരണത്തിനായി നാസയെ ക്ഷണിക്കാന്‍ പ്രേരിപ്പിച്ചത്. ഇന്ത്യ ഈ പദ്ധതിയുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇലാചിയാന്‍ പറഞ്ഞു.