പീഡിപ്പിച്ചുവെന്ന പേരില്‍ തനിക്കെതിരെ പോലീസില്‍ നല്‍കിയ പരാതി വ്യാജമാണെന്ന് മാപ്പിളപ്പാട്ട് ഗായകനായ ജംഷീര്‍ കൈനിക്കര;ആരോപണം വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍

single-img
29 February 2016

562189_324695500947419_118102645_n

വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പേരില്‍ തനിക്കെതിരെ പോലീസില്‍ നല്‍കിയ പരാതി വ്യക്തി വൈരാഗ്യം തീര്‍ക്കാനാണെന്ന് മാപ്പിളപ്പാട്ട് ഗായകനായ ജംഷീര്‍ കൈനിക്കര.പരാതിക്കാരിയായ നാല്‍പത്തി ഏഴുകാരി തന്റെ വീട്ടുകാരുമായി നല്ല ബന്ധമുള്ളവരായതിനാല്‍ അടുത്തിടപഴകിയിരുന്നതായും തന്നോടൊപ്പം നിരവധി ചാനല്‍പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ജംഷീർ പറഞ്ഞു. എന്നാല്‍ പിന്നീട് ഇവര്‍ക്ക് വഴിവിട്ട ബന്ധമുളളതായി മനസിലാക്കി തുടര്‍ന്ന് ഇവരുമായുള്ള ബന്ധം അവസാനിപ്പിച്ചു.
ഫോണിലൂടെ അവരുടെ അശ്ലീല ചിത്രങ്ങള്‍ അയച്ച് വിദേശത്തുള്ള ഭര്‍ത്താവിനെ വിവരം അറിയിച്ചിരുന്നു. ഇതിലുള്ള വിരോധം തീര്‍ക്കാനാണ് പരാതി നല്‍കിയതെന്നും ജംഷീര്‍ പറഞ്ഞു. സൈബര്‍ സെല്‍ കേസ് അന്വേഷിക്കണമെന്നും ജംഷീര്‍ ആവശ്യപ്പെട്ടു.. തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.