ആധാര്‍ കാര്‍ഡ് സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് അടിസ്ഥാന രേഖയാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ • ഇ വാർത്ത | evartha
Breaking News

ആധാര്‍ കാര്‍ഡ് സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് അടിസ്ഥാന രേഖയാകുമെന്ന് കേന്ദ്രസര്‍ക്കാര്‍

Aadhar-Cardആധാര്‍ കാര്‍ഡ് സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് അടിസ്ഥാന രേഖയാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിയമപരമായി പദവിയുള്ള രേഖയായിരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.

സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവരില്‍ നേരിട്ട് എത്തുമെന്ന് ഉറപ്പാക്കുന്നതിനായി ആധാറിനെ അടിസ്ഥാനമാക്കി നിയമം കൊണ്ടുവരുമെന്നും കേന്ദ്ര ധനമന്ത്രി ജെയ്റ്റ്ലി പ്രഖ്യാപിച്ചു. ഇതുവരെ 98 കോടി ആധാര്‍ നമ്പറുകള്‍ നല്‍കിക്കഴിഞ്ഞു. പ്രതിദിനം ശരാശരി 26 ലക്ഷം ബയോമെട്രിക്കും 1.5 ലക്ഷത്തോളം ഇ-കെവൈസി ഇടപാടുകളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍