തനിക്കെതിരായ നീക്കം രാഷ്ട്രീയപ്രേരിതം,ഭരണഘടനയില്‍ വിശ്വാസം: കനയ്യ

single-img
27 February 2016

 

kanhaiyaതനിക്കെതിരായി നടന്ന നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ത്ഥിനേതാവ് കനയ്യ കുമാര്‍.

അഭിഭാഷകര്‍ തന്നെ നിലത്തിട്ട് ചവിട്ടിയെന്നും പോലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്നും കനയ്യ പറഞ്ഞു. തനിക്കെതിരെയുള്ള ചില മാധ്യമങ്ങളും ഗൂഡാലോചന നടത്തി. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും കനയ്യ വ്യക്തമാക്കി.

17ന് പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുന്നതിനിടെ ഒരു കൂട്ടം അഭിഭാഷകര്‍ കനയ്യയെയും മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ചത് വിവാദമായിരുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ഹരീഷ് പി റാവലുമടങ്ങുന്ന ആറംഗ കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്.