സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

single-img
27 February 2016

17TVM_RAJESH_1897331f

കൊച്ചി: സംവിധായകന്‍ രാജേഷ് പിള്ള(41) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വളരെ നാളുകളായി കരളിന്റെ അസുഖവുമായി ബന്ധപ്പെട്ട് ചികില്‍സയിലായിരുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ വേട്ടയാണ് രാജേഷിന്റെ  അവസാന ചിത്രം.

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തയാറെടുക്കവേ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയായിരുന്നു.

 

രാജേഷ് പിള്ളയുടെ പുതിയ ചിത്രമായ വേട്ട വെള്ളിയാഴ്ചയാണ് തീയറ്ററുകളിലെത്തിയത്.ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മിലി തുടങ്ങിയ ചിത്രങ്ങളുടെയും സംവിധായകനായിരുന്നു.