ഏക മകളെ സൈന്യത്തിലയയ്ക്കുമെന്ന് സിയാച്ചിനിൽ മഞ്ഞുമലയ്ക്കടിയിൽപ്പെട്ടു മരിച്ച സൈനികൻ ഹനുമന്തപ്പയുടെ ഭാര്യ മഹാദേവി.

single-img
27 February 2016

shaheed04_1456486399സിയാചിന്‍ മഞ്ഞിടിച്ചിലില്‍ ആറു ദിവസം മരണത്തോട് മല്ലിടിച്ച്് കീഴടങ്ങിയ ഭര്‍ത്താവിനോടുള്ള ആദരവായി മകളെ പട്ടാളത്തില്‍ ചേര്‍ക്കുമെന്ന് ഹനുമന്തപ്പയുടെ വിധവ മഹാദേവി അശോക് ബിലേബല്‍. ജവാനെ അനുസ്മരിക്കാനായി എ.ബി.വി.പിയും യുവ ജാഗരണ്‍ മഞ്ചും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഈ മാസം 11 ന് ആണ് രാജ്യത്തിനെ നടുക്കിയ സിയാച്ചിന്‍ ഹിമപാതമുണ്ടായത്. മുപ്പത്തിമൂന്നുകാരനായ ഹനുമന്തപ്പയെ മഞ്ഞിനടിയില്‍ നിന്നും ജീവനോടെ കണ്ടെടുത്തിരുന്നെങ്കിലും ആശുപത്രിയില്‍ വച്ച് അദ്ദേഹം വീരചരമം പ്രാപിക്കുകയായിരുന്നു. ജവാന്‍െറ കുടുംബത്തിന് ലക്ഷം രൂപ ധനസഹായം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഭാര്യ കാഞ്ചന്‍ കൈമാറി