സണ്ണി ലിയോണിനെ ആഘോഷപൂര്‍വം വരവേൽക്കുന്ന കേരളം തന്നെ അവഗണിക്കുന്നതില്‍ വേദനയുണ്ടെന്നു ഷക്കീല.

single-img
27 February 2016

12773221_512326288976078_1681657857_oമുൻ നീലച്ചിത്ര നടിയും ബോളിവുഡ് താരവുമായ സണ്ണി ലിയോണിനെ ആഘോഷപൂര്‍വം വരവേൽക്കുന്ന കേരളം തന്നെ ഒഴുവാക്കുന്നതിൽ വേദനയുണ്ടെന്ന് ഷക്കീല.സണ്ണി ലിയോണ്‍ കഴിഞ്ഞ ദിവസം വനിത സംഘടിപ്പിച്ച അവാർഡ് നിശയിൽ പങ്കെടുത്തിരുന്നു.കേരളത്തിലെ മാധ്യമങ്ങളും ചലച്ചിത്രതാരങ്ങളും കേരളത്തിലെത്തിയ സണ്ണിയ്ക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു.

ഫിലിം അവാര്‍ഡിന് എത്തിയ സണ്ണി ലിയോണിനൊപ്പമുള്ള ജയസൂര്യയുടെ സെൽഫി നവ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിനു സണ്ണി ലിയീൺ മറുപടിയും നൽകി.എന്നാല്‍ ആ സ്വീകരണത്തില്‍ തനിക്കു വേദനയുണ്ടെന്നാണു ഷക്കീല പറയുന്നത്. തന്നെ പോലെയുള്ള നടിയാണ് സണ്ണി ലിയോണും. സണ്ണി ലിയോണിനെ സ്വീകരിച്ച കേരളം തന്നെ അവഗണിക്കുന്നു. ഓരോരുത്തരെയും ഇഷ്ടപ്പെടുന്നതും വെറുക്കുന്നതു മൊക്കെ പ്രേക്ഷകരുടെ താത്പര്യമാണെങ്കിലും സിനിമാ രംഗത്തുനിന്നും എനിക്ക് പിന്തുണ ലഭിക്കാത്തതില്‍ വിഷമുണ്ടെന്നും ഷക്കീല പറഞ്ഞു