ട്രെയിനിലെ പുതപ്പുകള്‍ ശുചിയാക്കിയിട്ട് രണ്ടുമാസം;കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ റയിൽവേ ജീവനക്കാർ

single-img
27 February 2016

maxresdefault (1)ട്രെയ്നിലെയാത്രക്കാര്‍ക്ക് നല്‍കുന്ന പുതപ്പ് രണ്ട് മാസത്തില്‍ ഒരിക്കല്‍ മാത്രമെ അലക്കാറുള്ളുവെന്നു കേന്ദ്ര റെയ്ല്‍വേ സഹമന്ത്രി മനോജ് സിന്‍ഹ. രാജ്യസഭയില്‍ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. കിടക്ക വിരിയും തലയണ ഉറയും കിടക്കയും എല്ലാ ദിവസവും കഴുകും. എന്നാല്‍, പുതപ്പ് രണ്ടു മാസത്തില്‍ ഒരിക്കല്‍ മാത്രമെ കഴുകാറുള്ളു.

അതേസമയം മന്ത്രി മനോജ് സിൻഹയുടെ പ്രസ്‌താവന വിവാദമാകുന്നു. റെയിൽവെ ഉദ്യോഗസ്ഥരാണ് മന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ട്രെയിനിലെ പുതപ്പുകൾ ദിവസവും കഴുകാൻ കഴിയില്ല. എന്നാല്‍ പതിനഞ്ച് ദിവസം കൂടുബോള്‍ എല്ലാം ശുചിയാക്കാറുണ്ട്.
യാത്രക്കാർക്കെല്ലാം അധിക വിരിക‌ൾ നൽകുണ്ട്. കൂടാതെ ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 110 രൂപക്ക് ഒരു പുതപ്പും140 രൂപയ്‌ക്ക് രണ്ട് വിരിയും ഒരു തലവിണ കവറും വിതരണം ചെയ്യാനുള്ള പദ്ധതി ക്രമീകരിച്ചിരിക്കുന്നുവെന്നും റെയിൽവെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

റെയ്ല്‍വേയ്ക്ക് യന്ത്രവത്കൃത 41 അലക്കുകമ്പനികള്‍ മാത്രമാണുള്ളത്. രണ്ടു വര്‍ഷത്തിനുള്ളില്‍ 25 എണ്ണം കൂടി നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.85 ശതമാനം ട്രെയ്ന്‍ യാത്രക്കാരും റെയ്ല്‍വേ നല്‍കുന്ന പുതപ്പാണ് ഉപയോഗിക്കുന്നത്.