ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനം അടുത്ത മാസം തുടങ്ങുമെന്ന് ഇ.ശ്രീധരന്‍

single-img
27 February 2016

light-metro-rail-768x404

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനം അടുത്ത മാസം തുടങ്ങുമെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍. തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി മാര്‍ച്ച് ഒന്‍പതിനും കോഴിക്കോട് മാര്‍ച്ച് നാലിനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പദ്ധതിക്കായി ജപ്പാന്‍ ഏജന്‍സിയായ ജെയ്ക്കയില്‍ നിന്ന് വായ്പയെടുക്കണമെന്നാണ് ഡിഎംആര്‍സിയുടെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

ഭൂമി ഏറ്റെടുക്കല്‍, റോഡ് വീതി കൂട്ടല്‍, ടെന്‍ഡര്‍ രേഖകള്‍ തയ്യാറാക്കല്‍ തുടങ്ങിയ പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് ഇടക്കാല കണ്‍സള്‍ട്ടന്റായ ഡി.എം.ആര്‍.സി തുടങ്ങുന്നത്.

സാമ്പത്തിക ലാഭം കണക്കിലെടുത്ത് രണ്ടു പദ്ധതികളും ഒന്നിച്ചു നിര്‍മാണം നടത്താനാണ് പദ്ധതി. ജെയ്ക്കയില്‍ നിന്നും 4,733 കോടി വായ്പയെടുക്കണമെന്നാണ് ഡിഎംആര്‍സിയുടെ നിര്‍ദേശം. കോഴിക്കോട് ലൈറ്റ് മെട്രോ നാല് വര്‍ഷം കൊണ്ടും തിരുവനന്തപുരം മൂന്ന് വര്‍ഷം കൊണ്ടും പൂര്‍ത്തിയാക്കാനാണ് ഡിഎംആര്‍സി പദ്ധതി.