നുണ പറയാന്‍ ഇതു സീരിയല്‍ അല്ല യഥാര്‍ഥ ജീവിതമാണ്:സ്മൃതി ഇറാനിയ്ക്കെതിരെ രോഹിത് വെമുലയുടെ അമ്മ

single-img
27 February 2016

430773-rohith-vemula-mother-aniഹൈദ്രാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണം സംബന്ധിച്ച് പാര്‍ലമെന്റില്‍ മന്ത്രി സ്മൃതി ഇറാനി പറഞ്ഞത് നുണയാണെന്ന് രോഹിത് വെമുലയുടെ കുടുംബം. രോഹിതിന്റെ അമ്മ രാധിക വെമുലയും സുഹൃത്തായ പ്രശാന്തുമാണ് വാര്‍ത്താസമ്മേളനത്തില്‍ സമൃതി ഇറാനിയുടെ പ്രസ്താവന തെറ്റാണെന്ന് ആരോപിച്ചത്.

ഇത് സീരിയല്‍ അല്ല യഥാര്‍ഥ ജീവിതമാണെന്നും സ്മൃതി ഇറാനിക്ക് മറുപടിയായി രോഹിത് വെമുലയുടെ അമ്മ പറഞ്ഞു. വസ്തുതകള്‍ പുറത്തു കൊണ്ടു വരണം അവയെ കെട്ടിച്ചമയ്ക്കരുതെന്നും അവര്‍ ദില്ലിയില്‍ വ്യ ക്തമാക്കി.
വിഷയത്തെ വഴിതിരിച്ചു വിടാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനു വേണ്ടി ഇല്ലാത്ത കാര്യങ്ങളാണ് മന്ത്രി പറയുന്നതെന്ന് രോഹിത്തിന്റെ സുഹൃത്തായ പ്രശാന്ത് ആരോപിച്ചു. രോഹിത്തിന്റെ മരണത്തെ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിച്ചുവെന്ന് പാര്‍ലമെന്റില്‍ സ്മൃതി ഇറാനി പറഞ്ഞിരുന്നു. രോഹിത്തിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടര്‍ തന്നെ സ്മൃതി ഇറാനിയുടെ പ്രസ്താവന വസ്തുത വിരുദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ സ്മൃതി ഇറാനി പറഞ്ഞതെല്ലാം നുണയാണെന്ന് രോഹിത്തിന്റെ കുടുംബം ആരോപിച്ചു.