കുളിക്കടവിലെ തെങ്ങിൽ സ്ഥാപിച്ച ഒളിക്യാമറയില്‍ പതിഞ്ഞ വീഡിയോ കാണാനത്തിയ യുവാവ് കണ്ടത് സ്വന്തം അമ്മ കുളിക്കുന്ന ദൃശ്യം:വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു.

single-img
27 February 2016

04-blood-knife-copyകുളിക്കടവില്‍ സ്ഥാപിച്ച ഒളിക്യാമറയില്‍ പതിഞ്ഞ വീഡിയോ കാണാനത്തിയ യുവാവ് കണ്ടത് സ്വന്തം അമ്മ കുളിക്കുന്ന ദൃശ്യം. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കം അവസാനം കത്തിക്കുത്തില്‍ കലാശിച്ചു. കുത്തേറ്റ യുവാവ് തൊടുപുഴയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

തൊടുപുഴ മേഖലയ്ക്കു തൊട്ടടുത്ത പഞ്ചായത്തിലാണു സംഭവം. പഞ്ചായത്തിലെ കുളിക്കടവിനു സമീപത്തെ തെങ്ങിലാണ് രഹസ്യമായി ചിലർ ഒളിക്യാമറ സ്ഥാപിച്ചത്. കുളിക്കാനെത്തുന്നവരുടെ ദൃശ്യങ്ങൾ ദിവസവും പകർത്തി രാത്രി ഇതിനു സമീപത്തെ ക്ലബ്ബിലെ കംപ്യൂട്ടറിൽ ഇട്ടു കാണുന്നതായിരുന്നു വിനോദം.

അമ്മ കുളിക്കാനെത്തുന്നത് ക്യാമറയില്‍ കണ്ട മകന്‍ തര്‍ക്കിക്കുകയായിരുന്നു. തര്‍ക്കത്തില്‍ ഒരാള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. യുവാക്കള്‍ യുവജന സംഘടനയുടെ സജീവ പ്രവര്‍ത്തകർ കൂടിയാണു