സാനിയ ഇന്ത്യക്കാരിയാണ്; അതുകൊണ്ടുതന്നെ സാനിയയുടെ പിന്തുണ ഇന്ത്യയ്ക്കു തന്നെയാണെന്ന് ഭര്‍ത്താവ് ഷുഹൈബ് മാലിക്ക്

single-img
26 February 2016

893116-saniashoaib-1432722096-665-640x480

ശനിയാഴ്ച നടക്കുന്ന ഇന്ത്യ- പാക് ക്രിക്കറ്റ് മത്സര വേളയില്‍ താനും സാനിയയും തങ്ങളുടെ പഴയ നിലപാടില്‍ തന്നെയായിരിക്കുമെന്ന് ഭര്‍ത്താവും പാക് ബാറ്റ്‌സ്മാനുമായ ഷുഹൈബ് മാലിക്ക്. സാനിയ ഇന്ത്യക്കാരിയാണ്. അതുകൊണ്ടു തന്നെ അവളുടെ പിന്തുണ ഇന്ത്യയ്ക്കാണ്. ഷുഹൈബ് പറയുന്നു.

എന്നാല്‍ അവളുടെ ഭര്‍ത്താവ് മികവ് പുലര്‍ത്തണമെന്ന് ആഗ്രഹിച്ചാല്‍ അത് തെറ്റല്ലെന്നും ഷുഹൈബ് പറയുന്നു. ആജ്തക്കിന് നല്‍കിയ അഭിമുഖത്തിലാണ് മാലിക്ക് ഇക്കാര്യം പറയുന്നത്. ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ സ്ഥിരത പുലര്‍ത്തുന്നവരാണെന്നും അവരുടെ ബൗളിംഗ് ആക്രമണം മികച്ചാതാണെന്നും മാലിക്ക് പറയുന്നു.പാക് സൂപ്പര്‍ ലീഗ് പാകിസ്താന്‍ താരങ്ങള്‍ക്ക് വളരെയേറെ സാഹായകരമായിട്ടുണ്ടെന്നും മാലിക് പറഞ്ഞു.

ഓസ്ട്രേലിയക്കെതിരെയും ബംഗ്ലാദേശിനെതിരെയും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും മാലിക്ക് പറഞ്ഞു. ഇന്ത്യ-പാക് മത്സരം കളിക്കാരെ സംബന്ധിച്ച് വലിയ അവസരമാണെന്നും ഷുഹൈബ് കൂട്ടിച്ചേര്‍ത്തു.