പ്രമുഖ സംവിധായകന്‍ രാജേഷ് പിള്ളയെ ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
26 February 2016

35336310

പ്രമുഖ സംവിധായകന്‍ രാജേഷ് പിള്ളയെ ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാജേഷ് പിള്ളയെ ആശുപത്രിയിലേക്ക് മാറ്റിയത്.

അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജേഷ് പിള്ളയുടെ പുതിയ ചിത്രമായ വേട്ട ഇന്ന് റിലീസ് ചെയ്തു. നല്ല അഭിപ്രായമാണ് തിയേറ്ററുകളില്‍ വേട്ട നേടുന്നത്.

രാജേഷിന്റെ നാലാമത്തെ ചിത്രമാണ് വേട്ട. 2005-ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍ നായകനായ ഹൃദയത്തില്‍ സൂക്ഷിക്കാനാണ് ആദ്യ ചിത്രം. ട്രാഫിക് സംവിധാനം ചെയ്തത് രാജേഷ് പിള്ളയാണ്.ട്രാഫിക് കഴിഞ്ഞ വര്‍ഷം ഹിന്ദിയിലും സംവിധാനം ചെയ്തിരുന്നു.