സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഡല്‍ഹി കോടതി ഉത്തരവ്

single-img
26 February 2016

Oommen_Chandy_1357538f

മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് വനിത പോലീസ് ഓഫീസറുടെ മൂക്കിടിച്ച് തകര്‍ത്തു. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചത് ഉദ്യോഗസ്ഥ ചോദ്യം ചെയ്തതാണ് നേതാവിനെ പ്രകോപിപ്പിച്ചത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ശശികാന്ത് കാല്‍ഗുഡേ(44) എന്ന ശിവസേന നേതാവാണ് 29-കാരിയായ വനിത ഉദ്യോഗസ്ഥയെ മര്‍ദിച്ചത്. നൗപാഡയിലെ തിരക്കേറിയ ജംഗ്ഷനിലായിരുന്നു സംഭവം. നിരത്തിലൂടെ കാറോടിച്ചെത്തിയ ശശികാന്ത് ഡ്രൈവിങിന് ഇടയില്‍ മൊബൈല്‍ ഉപയോഗിക്കുന്നതായി വനിത ട്രാഫിക് പോലീസ് ഉദ്യോഗസ്ഥ കണ്ടെത്തി. തുടര്‍ന്ന് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥ ഡ്രൈവിങ് ലൈസന്‍സും കാറിന്റെ മറ്റ് രേഖകളും കാണിക്കാന്‍ ശശികാന്തിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രകോപിതനായി ശശികാന്ത് ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും മുഖത്തിനിട്ട് ഇടിക്കുകയും ചെയ്തു.
സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. മര്‍ദനത്തില്‍ ഉദ്യോഗസ്ഥയുടെ മൂക്കിന് പരിക്കേറ്റു.