റെയില്‍വേ ബജറ്റ്; തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് നടപ്പിലാക്കും

single-img
25 February 2016

rail-tracksറെയില്‍വേ മന്ത്രി സുരേഷ് പ്രഭു തന്റെ രണ്ടാമത്തെ റെയില്‍വേ ബജറ്റ് ലോക്സഭയില്‍ അതവരിപ്പിച്ചു. 184820 കോടി രൂപയുടെ വരുമാനമാണ് റെയില്‍വെ പ്രതീക്ഷിക്കുന്നത്. യാത്രാ നിരക്ക് കൂട്ടില്ലെന്നും പകരം ഇതര വരുമനമാര്‍ഗങ്ങള്‍ തേടുമെന്നും മന്ത്രി പറഞ്ഞു. ചെലവ് ചുരുക്കലിലൂടെ 3000 കോടി രൂപ സമാഹരിക്കും.

തിരക്കേറിയ റൂട്ടുകളില്‍ റിസര്‍വേഷനില്ലാത്ത സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ കൊണ്ടുവരും. ദീര്‍ഘദൂര ട്രെയിനുകളില്‍ റിസര്‍വേഷനില്ലാത്ത യാത്രക്കാര്‍ക്കായി ദീന ദയാല്‍ കോച്ചുകള്‍ നടപ്പാക്കും. വനിതകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി 24ഃ7 ഹെല്‍പ്പ് ലൈന്‍ നമ്പര്‍ കൊണ്ടുവരും. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. ട്രെയിന് എത്തുന്നതും പുറപ്പെടുന്നതും യാത്രക്കാരനെ അറിയിക്കുന്നതിനായി എസ്.എം.എസ് അലര്‍ട്ട് സംവിധാനം നടപ്പാക്കും. ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കു ചെയ്യുന്നതിനൊപ്പം തന്നെ ഭക്ഷണവും ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും.

തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് നടപ്പിലാക്കും. എന്നാല്‍ കേരളത്തിനു പുതിയ ട്രെയിന്‍ സര്‍വീസ് ഇല്ല. ചെങ്ങന്നൂര്‍ സ്റ്റേഷന്‍ നവീകരിക്കും. ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഡല്‍ഹി-തിരുവനന്തപുരം യാത്ര എട്ടു മണിക്കൂര്‍ കുറയ്ക്കും.

2800 കിലോമീറ്റര്‍ പുതിയ പാതകള്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. വനിതാ കമ്പാര്‍ട്ടുമെന്റുകഹ ട്രെയിനിന്റെ മധ്യഭാഗത്തേക്ക് മാറ്റാനും ബഡ്ജറ്റില്‍ നിര്‍ദ്ദേശമുണ്ട്.