സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചുള്ള ഹര്‍ജി തള്ളി

single-img
25 February 2016

oommenchandy--621x414--621x414[1]-kqYD--621x414@LiveMint

സോളാര്‍ ഇടപാടു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ നല്‍കിയ പരാതിക്കു പിന്നില്‍ ഗൂഢാലോചന നടന്നതായി ആരോപിച്ചുള്ള ഹര്‍ജി തള്ളി. അഡ്വ. എ.എസ്. ശ്യാംകുമാര്‍ നല്‍കിയ ഹര്‍ജിയാണ് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയത്. കേസ് പരിഗണിച്ച തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്. വാസന്‍, കേസ് വിജിലന്‍സ് കോടതിയില്‍ നിലനില്‍ക്കില്ലെന്നും ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും നിരീക്ഷിച്ചു.

മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരേ ഹര്‍ജി നല്‍കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍, സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍, വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ പൊതുതാല്‍പര്യ വ്യവഹാരി പി.ഡി. ജോസഫ് എന്നിവര്‍ ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം.