എസ്എന്‍സി ലാവ്ലിന്‍ കേസ് വേഗത്തില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി നിരാകരിച്ചു

single-img
25 February 2016

Oommen_Chandy_1357538fഎസ്എന്‍സി ലാവ്ലിന്‍ കേസ് വേഗത്തില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി നിരാകരിച്ചു. രാഷ്ട്രീയ ലക്ഷ്യത്തിനായി ഹൈക്കോടതിയെ ഉപയോഗിക്കരുതെന്ന കര്‍ശനതാക്കീത് നല്‍കി, കേസ് ഉടന്‍ കേള്‍ക്കേണ്ട സാഹചര്യമില്ലെന്നും രണ്ട് മാസത്തേക്ക് മാറ്റുന്നതായും ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയും പിണറായി വിജയനും സിപിഐമ്മിനും ആശ്വാസം നല്‍കുന്നതുമായി കോടതിയുടെ തീരുമാനം. ഈ കേസിന് മാത്രം എന്താണ് ഇത്ര പ്രാധാന്യമെന്നും കോടതി ചോദിച്ചു. കേസ് അടിയന്തരമായി കേള്‍ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും 2000 മുതലുള്ള കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുകയാണെന്നും കോടതി പറഞ്ഞു.

16 വര്‍ഷത്തിലേറെ കെട്ടികിടക്കുന്ന കേസുകള്‍ ഉള്ളപ്പോള്‍ എന്തിനാണ് ഇതിന് ഇത്ര തിടുക്കമെന്നും കോടതി ചോദിച്ചു. ലാവലിന്‍ കേസ് വേഗത്തിലാക്കണമെന്ന സര്‍ക്കാരിന്റെ ഉപഹര്‍ജിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ലാവലിന്‍ കേസില്‍ പ്രതിയായ മുന്‍ ഊര്‍ജ സെക്രട്ടറി എ.ഫ്രാന്‍സിസാണ് സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.