ചാപിള്ളയായി കഴിഞ്ഞ ബി.ഡി.ജെ.എസുമായി ചര്‍ച്ചയ്ക്കോ സഖ്യത്തിനോ ഇല്ലെന്ന് വി.എം സുധീരന്‍

single-img
25 February 2016

Sudhe

ചാപിള്ളയായി കഴിഞ്ഞ ബി.ഡി.ജെ.എസുമായി ചര്‍ച്ചയ്ക്കോ സഖ്യത്തിനോ ഇല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വെള്ളാപ്പള്ളി നടേശന്‍ പ്രശംസിച്ചത് പശ്ചാത്താപം കൊണ്ടായിരിക്കാമെന്നും ആര്‍ ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്ത ചടങ്ങിലേക്ക് ക്ഷണിച്ച ശേഷം മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തിയത് ബി.ജെ.പിക്ക് വേണ്ടി ചെയ്ത വിലകുറഞ്ഞ നടപടിയായിപ്പോയെന്നും സുധീരന്‍ പറഞ്ഞു.

ഏതായാലും ആ പ്രശംസയില്‍ സംതൃപ്തി തോന്നിയെന്നും സുധീരന്‍ പറഞ്ഞു.സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ചചെയ്യാന്‍ ഇന്ദിരാഭവനില്‍ നടന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്നാണ് കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രത്തില്‍ ശിവഗിരി തീര്‍ഥാടനാനുമതി സ്മാരക പവിലിയന്റെ ശിലാന്യാസ ചടങ്ങില്‍ പ്രസംഗിക്കവെ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്.