ഇന്ത്യയിലെ മുസ്ലീങ്ങള്‍ രാജ്യത്തിന്റെ ശത്രുക്കളല്ലെന്ന് മുന്‍ കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ള

single-img
25 February 2016

farook abdulla

സംശയത്തിന്റെ കണ്ണുകളോടെ മാത്രം മുസ്ലീങ്ങളെ നോക്കിയാല്‍ ഇന്ത്യക്ക് കാശ്മീരിനെ ഒപ്പം നിര്‍ത്താനാവില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ള. ന്യൂനപക്ഷങ്ങളും ഭൂരിപക്ഷ സമുദായവും തമ്മില്‍ പോരടിക്കുന്നത് കാര്യങ്ങള്‍ വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു.

”ഹിന്ദുക്കളും മുസ്ലീങ്ങളും പോരടിക്കുന്ന തരത്തില്‍ ഇപ്പോഴത്തെ കൊടുങ്കാറ്റ് ഉയര്‍ത്തുന്ന ആപല്‍ സൂചനകള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേന്ദ്രത്തിന് കാശ്മീരിനെ ഒപ്പം നിര്‍ത്താന്‍ കഴിയില്ല എന്നുള്ളതാണ് സത്യം. നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഫറൂഖ് അബ്ദുള്ള ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയിലെ മുസ്ലീങ്ങള്‍ രാജ്യത്തിന്റെ ശത്രുക്കളല്ല എങ്കിലും പലരും അവരെ സംശയത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ”1947ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ബ്രിഡേഡിയര്‍ ഉസ്മാന്‍ മരിച്ചത് ഇന്ത്യയ്ക്കുവേണ്ടിയാണ്. അല്ലാതെ മുസ്ലീങ്ങള്‍ക്കു വേണ്ടിയല്ല. ഒരു മുസ്ലീം ഇന്ത്യക്കാരനല്ലേ? അവന്‍ രാജ്യത്തിന് വേണ്ടി ഒന്നും ത്യജിച്ചിട്ടില്ലേ? രാജ്യത്തിന് വേണ്ടി പോരാടുന്ന മുസ്ലീം സൈനികരെ നിങ്ങള്‍ മറന്നു പോയോ, ഇന്തയുടെ ശത്രുക്കളല്ല മുസ്ലീങ്ങള്‍. മുസ്ലീങ്ങളെ ശത്രുക്കളായി ചിത്രീകരിക്കുന്നവരെ നിയന്ത്രിക്കുകയാണ് വേണ്ടത്. ഓരോ മുസ്ലീങ്ങളുടെയും ഹൃദയത്തിലാണ് ഇന്ത്യ ജീവിക്കുന്നത്” അംദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഹിന്ദുവിനേയും മുസ്ലീമിനേയും വേര്‍തിരിച്ച് നിര്‍ത്തുന്ന ഒരവസ്ഥയിലേക്ക് തള്ളിവിടരുതെന്നും ഫറൂഖ് അബ്ദുള്ള അപേക്ഷിച്ചു. മഹാത്മ ഗാന്ധി, മൗലാനാം അബ്ദുള്‍ കലാം ആസാദ്, ഷേര്‍ ഇ കാശ്മീര്‍, ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിയവര്‍ കണ്ട ഇന്ത്യ ഇതല്ലെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

‘ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും തമ്മില്‍ വ്യത്യാസമൊന്നുമില്ല. അങ്ങനെയായിരുന്നെങ്കില്‍ എന്റെ രക്തത്തിന്റെ നിറം ചുവപ്പാകാതെ പച്ചയായേനേ. നിങ്ങളുടെ രക്തത്തിന്റെ നിറം കാവി നിറവുമായേനേ. പക്ഷേ ദൈവം നമ്മളെയെല്ലാം ഒരു പോലെയാണ് സൃഷ്ടിച്ചത്. മതവ്യത്യാസങ്ങള്‍ മറന്ന് ഇന്ത്യക്കാശരന്ന നിലയില്‍ ഹൃദയങ്ങള്‍ പരസ്പരം ഐക്യപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.