രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സീറ്റ് വീരേന്ദ്രകുമാറിന്

single-img
25 February 2016

jainsamaj-veerendrakumar120111

കേരളത്തിലെ രണ്ട് രാജ്യസഭാ സീറ്റുകളില്‍ കോണ്‍ഗ്രസും ജെഡിയുവും മത്സരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ ധാരണയായതായും മുഖ്യമന്ത്രി അറിയിച്ചു. എം.പി വീരേന്ദ്രകുമാറാവും ജെഡിയു സ്ഥാനാര്‍ഥി.

കേരളത്തില്‍ നിന്നും ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റിലും മാര്‍ച്ച് 21ന് തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നു. എ.കെ.ആന്റണി, കെ.എന്‍.ബാലഗോപാല്‍, ടി.എന്‍.സീമ എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്.

മാര്‍ച്ച് നാലിന് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും. 11 വരെ പത്രികകള്‍ സമര്‍പ്പിക്കാം. എംഎല്‍എമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫിനു രണ്ടു എല്‍ഡിഎഫിനു ഒരു സീറ്റും ലഭിക്കും. സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എ.കെ.ആന്റണി തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.