കൊടുങ്ങല്ലൂരില്‍ യു.ഡി.എഫ് ഹര്‍ത്താല്‍, ഇരിങ്ങാലക്കുടയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍

single-img
24 February 2016

hartal

ടി.എന്‍. പ്രതാപന്‍ എംഎല്‍എക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്നു യുഡിഎഫ് ഹര്‍ത്താല്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ടി.എന്‍. പ്രതാപന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്തത്. കാറിന്റെ മുന്‍സീറ്റില്‍ നിന്ന് വലിച്ചിറക്കാന്‍ ശ്രമിക്കുകയായിരുന്നു. കാറിന്റെ പിന്‍വശത്തെ ചില്ല് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. പ്രതാപന്റെ കൈയ്ക്കു പരിക്കുണ്ട്.

മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് ഇന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ കാര്‍ തടയാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ഏരിയാ സെക്രട്ടറി ഉല്ലാസ് കടക്കാട്, മുതിര്‍ന്ന നേതാവ് കെ.ദിവാകരന്‍ എന്നിവരടക്കം ജില്ലാ പഞ്ചായത്തംഗം അടക്കം 20 പേര്‍ക്ക് പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റു.

ഗാന്ധിജിയുടെ പ്രതിമ ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രിയെത്തിയത്. ലാത്തിച്ചാര്‍ജ്ജിനു ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം നടന്നു.