സിറയയെ തൊട്ടാല്‍ കത്തിച്ചുകളുയും; സിറിയയ്‌ക്കെതിരെ കരയുദ്ധത്തിനൊരുങ്ങുന്ന സൗദിക്കും തുര്‍ക്കിക്കും റഷ്യയുടെ മുന്നറിയിപ്പ്

single-img
24 February 2016

Putin

തങ്ങളുടെ സൗഹൃദ രാജ്യമായ സിറിയയെ ആരകമിക്കാന്‍ ശ്രമിച്ചാല്‍ നോക്കിയിരിക്കില്ലെന്ന് സൗദി അറേബ്യയ്ക്കും തുര്‍ക്കിക്കും റഷ്യയുടെ മുന്നറിയിപ്പ്. ഐസിസിനെതിരെ എന്ന പേരില്‍ സൗദി അറേബ്യ സിറിയയില്‍ കരയുദ്ധത്തിനിറങ്ങിയാല്‍ തങ്ങള്‍ അണ്വായുധം ഉപയോഗിയ്ക്കും എന്നാണ് റഷ്യയുടെ ഭീഷണി. വ്ളാദിമിര്‍ പുട്ടിനോട് ബന്ധപ്പെട്ടവര്‍ തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയെന്ന് അമേരിയ്ക്കന്‍ മാധ്യമ പ്രവര്‍ത്തകനായ റോബര്‍ട്ട് പാരിയാണ് ലോകത്തെ അറിയിച്ചത്.

ഇതോടെ ഗള്‍ഫ് മേഖലയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരാവസ്ഥയിലേയ്ക്കാണ് നീങ്ങുന്നത്. അങ്ങനെ സംഭവിച്ചാല്‍ പിന്നെ അത് ലോകത്തിന്റെ സര്‍വ്വ നാശത്തിലേയ്ക്കാവും നയിക്കുക. എന്നാല്‍ സൗദിയും അമേരിയ്ക്കയും ഇക്കാര്യങ്ങളോട് പ്രതികരിച്ചിട്ടില്ല.

എന്നാല്‍ അമേരിയ്ക്കന്‍ പിന്തുണയില്ലാതെ സിറിയില്‍ കരയുദ്ധത്തിനിറങ്ങാന്‍ സൗദിയ്ക്ക് കഴിയില്ലെന്നാണ് നിരീ.ക്ഷകരുടെ വിലയിരുത്തല്‍. സൗദിയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ നല്‍കുന്നത് അമേരിയ്ക്കയാണ്. എന്നാല്‍ അമേരിയ്ക്ക ഇതില്‍ എന്ത് നിലപാടെടുക്കും എന്ന കാര്യത്തില ഇപ്പോഴും അനശ്ചിതത്വം നിലനില്‍ക്കുകയാണ്.

സിറിയന്‍ വിഷയത്തില്‍ റഷ്യയേക്കാള്‍ ശക്തമായ നിലപാടുമായി ഇറാനും രംഗത്തുണ്ട്. സൗദിയോട് തങ്ങള്‍ക്കുള്ള വിദ്വേഷം മുഴുവന്‍ ഇറാന്‍ പ്രസ്താവനകളിലൂടെ പ്രകടിപ്പിയ്ക്കുന്നുണ്ട്. ഐസിസിനെ തുരത്താന്‍ എന്ന പേരിലാണ് സിറിയയില്‍ റഷ്യ വ്യോമാക്രമണം തുടങ്ങിയതെങ്കിലും വിമത ശബ്ദങ്ങളെ പൂര്‍ണമായും ഇല്ലാതാക്കി ഭരണം അസദിന്റെ കൈകളില്‍ ഉറപ്പിക്കുകയെന്നുള്ളതാണ് യഥാര്‍ത്ഥ ലക്ഷ്യമെന്ന് നീരീക്ഷകര്‍ കരുതുന്നു.