ക്യാന്‍സര്‍ ബാധിതയായി യുവതി മരിച്ച സംഭവത്തില്‍ ജോണ്‍ണ്‍ അന്റ് ജോണ്‍സണ്‍ കമ്പനി 720 ലക്ഷം ഡോളര്‍ പിഴയായി നല്‍കണമെന്ന് കോടതി

single-img
24 February 2016

johnsons-baby-powder

ക്യാന്‍സര്‍ ബാധിതയായി യുവതി മരിച്ച സംഭവത്തില്‍ ജോണ്‍ണ്‍ അന്റ് ജോണ്‍സണ്‍ കമ്പനി 720 ലക്ഷം ഡോളര്‍ പിഴയായി നല്‍കണമെന്ന് കോടതി വിധി. യുവതി മരിച്ചതിന്റെ ഉത്തരവാദികള്‍ ജോണ്‍ണ്‍ അന്റ് ജോണ്‍സണ്‍ കമ്പനിയാണെന്ന ബന്ധുക്കളുടെ ആരോപണത്തിന് അനുകൂലമായി കോടതി വിധി പ്രഖ്യാപിക്കുകയായിരുന്നു.

ബര്‍ക്കിങ്ഹാം സ്വദേശിനിയായ ജാക്കി ഫോക്സ് എന്ന യുവതിയാണ് മരിച്ചത്. ഏകദേശം 30 വര്‍ഷം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉപഭോക്താവായിരുന്നു ഫോക്സ്. ജോണ്‍ണ്‍ അന്റ് ജോണ്‍സണിന്റെ ടാല്‍ക്കം പൗഡറാണ് ഉപയോഗിച്ചിരുന്നതെന്നും ഇതുമൂലമാണ് അവര്‍ക്ക് ക്യാന്‍സര്‍ ബാധിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. യുവതിയുടെ കുടുംബത്തിന് അനുകൂലമായി വിധി തീര്‍പ്പാക്കിയ കോടതി 720 ലക്ഷം ഡോളര്‍ കമ്പനി പിഴയായി നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.

ഇതില്‍ 10 മില്ല്യണ്‍ ഡോളര്‍ ഫോക്സിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചു. ലോകത്തിലെ തന്നെ ഏറ്റവും പ്രചാരത്തിലുള്ളതും ഉപഭോക്താക്കളുള്ളതുമായ കമ്പനിക്ക് വന്‍ പ്രഹരമാണ് കോടതിവിധിവഴി ഏറ്റിരിക്കുന്നത്. സമാനമായ പരാതികള്‍ കമ്പനിക്കെതിരെ ഇതിനുമുമ്പും ഉയര്‍ന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും പ്രതികൂലമായ ഒരു വിധി അവര്‍ നേരിടുന്നത്.

കമ്പനി ഉല്‍പ്പന്നങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിയ്ക്കുന്നത് ക്യാന്‍സറിന് കാരണമാകുമെന്ന വസ്തുത മറച്ചുവെച്ചു എന്നതാണ് കോടതിയുടെ പ്രധാന നിരീക്ഷണം. ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന തരത്തിലുള്ള ഒരു ലേബലുകളും കമ്പനി പതിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. നിലവില്‍ 1200 കേസുകളാണ് ജോണ്‍സണ്‍ ആന്റ് ജോണ്സന്റെ പേരിലുള്ളത്.