സദാചാര വിരുദ്ധരാണ് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെന്ന് ആക്ഷേപിച്ച ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ് ബാര്‍ നര്‍ത്തകിക്കൊപ്പം നൃത്തം ചെയ്യുകയും പണം എറിഞ്ഞുകൊടുക്കുകയും ചെയ്തതിന് തെളിവുകള്‍

single-img
24 February 2016

BJP-MLA-Gyan-Dev-Ahuja-DANCING

സദാചാര വിരുദ്ധരാണ് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെന്ന് പറഞ്ഞ് രംഗത്തുവന്ന ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ് അഹുജ ബാര്‍ നര്‍ത്തകിക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെയും പണം എറിഞ്ഞു നല്‍കുന്നതിന്റെയും ചിത്രം പുറത്തായി.ദൈനിക് ഭാസ്‌കര്‍ ദിനപത്രത്തില്‍ ഫെബ്രുവരി 2ന് പ്രസിദ്ധീകരിച്ച ചിത്രം മസാഷ്യല്‍ മീഡിയകളില്‍ കൂടി പടര്‍ന്നുപിടിക്കുകയാണ്.

യൂത്ത് പഞ്ചാബി സേവസമിതി എന്ന സംഘടനയുടെ കീഴില്‍ സംഘടിപ്പിച്ച ലോഹ്രി മേള എന്ന പരിപാടയില്‍ നൃത്തം ചെയ്ത നര്‍ത്തകിക്ക് എം.എല്‍.എ തന്റെ കൈയിലുള്ള അഞ്ഞൂറ് രൂപ നോട്ട് എറിഞ്ഞു കൊടുക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. രാജസ്ഥാനില്‍ നിന്നുള്ള മറ്റ് ബി.ജെ.പി നേതാക്കളും ഗ്യാന്‍ദേവ് അഹുജയുടെ കൂടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ദിവസവും 3,000 ബിയര്‍ കുപ്പികളും 2,000 ഇന്ത്യന്‍ നിര്‍മിത മദ്യക്കുപ്പികളും 10,000 സിഗരറ്റ് കുറ്റികളും, 4,000 ബീഡിയും 3,000 ഉപയോഗിച്ച കോണ്ടവും 50,000 എല്ലിന്‍കഷണങ്ങളും ജെ.എന്‍.യു ക്യാമ്പസില്‍ നിന്നും ലഭിക്കുന്നുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ഗ്യാന്‍ദേവ് പറഞ്ഞത്.

BJP-MLA-Gyan-Dev-Ahuja-DANCING-1

BJP-WORKERS-DANCING